Tuesday, June 1, 2010

കൂട്ടിരിപ്പ്

ചങ്ങാത്തങ്ങൾ....
കൂട്ടിരിപ്പാവണം,
ഒറ്റപെടലിന്റെ ആഴങ്ങളിൽ-
സ്നേഹവലയമായി പൊതിയണം,
സൌഹ്രദത്തിൻ കരിമ്പടങ്ങൾ.
മദിക്കുന്ന-
ആഹ്ലാദതിമിർപ്പുകളേക്കാൾ....
നൊമ്പരത്തിന്റെ ആഴങ്ങളിലേയ്ക്ക്-
ഒരു നനുത്ത
തലോടലാകണം.....കൂട്ടുകെട്ടുകൾ .

ഒരു ക്രിസ്തുമസ്സ് വേളയിൽ
“മാഷിന്റെ” ഡിസ്ക്കിലൂടെ കൂട്ടത്തിന്റെ മുഴുവൻ
നൊമ്പരമായി മാറിയ രമ്യമോൾക്ക്
ഒരിക്കലും മങ്ങാത്ത ഓർമകളിലൂടെ
ഒരുപാടു പ്രാർത്ഥനകളോടെ
പെണ്‍കൂട്ടം




Name: Remya Antony
ബ്ലോഗ്‌: http://shalabhaayanam.blogspot.com/


കൂട്ടിരിപ്പ്

ആഘോഷങ്ങളുടെ
സന്തോഷങ്ങളിലും
ഒറ്റയ്ക്കായ ഒരു ചെറുമുറി...
.
നിനക്കും അവർക്കൊപ്പം
ആടുകയും പാടുകയും
ചെയ്യാമായിരുന്നല്ലോ...
.
ഉയർന്ന നിലവാരത്തിലുള്ള
അപ്പരുചികളിൽ മദിച്ചും
പതയുന്ന വീഞ്ഞിൽ
പുതച്ചും നടക്കാമായിരുണല്ലോ...
.
എന്നിട്ടും,
ചാര നിറമുള്ള
ചെറുമുറിയിൽ
എനിക്കൊപ്പം കൂട്ടിരിക്കാൻ
നിനക്കെങ്ങനെയാകുന്നു...

3 comments:

  1. നൊമ്പരത്തിന്റെ ആഴങ്ങളിലേയ്ക്ക്-
    ഒരു നനുത്ത
    തലോടലാകണം.....കൂട്ടുകെട്ടുകൾ

    ReplyDelete
  2. ചാര നിറമുള്ള ചെറുമുറിയിൽ
    എനിക്കൊപ്പം കൂട്ടിരിക്കാൻ
    നിനക്കെങ്ങനെയാകുന്നു...

    അതാണ്‌ ആത്മാർത്ഥമായ കൂട്ടിരിപ്പ്.. നൂറിലൊരു ജന്മത്തിന് മാത്രം കിട്ടുന്ന അപൂര്‍വമായ കൂട്ടു..

    ReplyDelete
  3. എന്നിട്ടും,
    ചാര നിറമുള്ള
    ചെറുമുറിയിൽ
    എനിക്കൊപ്പം കൂട്ടിരിക്കാൻ
    നിനക്കെങ്ങനെയാകുന്നു...athaakanam koottukettu....aadhunika lokatthinte maasamrikathayil palapozhum innu namukku kandethaanaavaathathum ee koottukettaanu.. janma punyamaanu ithu polulla koottukettukal..cngrts....

    ReplyDelete