വന്ദിക്കുന്നതിനു പകരം നാരീജന്മങ്ങളെ നിന്ദിക്കുന്ന സമൂഹമാണു ഇന്നുള്ളത്.
പലപ്പോഴും ജീവിതത്തിൽ കൈപ്പിഴ സംഭവിച്ച ചില സ്ത്രീ ജന്മങ്ങൾ കാലാകാലങ്ങളായി ചാർത്തികൊടുത്തതായിരിക്കാം ഈ സംസ്കാരം!
നാണം കെട്ട ഈ രീതികളിൽ നിന്നു ഒരു മുക്തി എന്നെങ്കിലും കൈവരിക്കാനാകുമോ എന്നറിയില്ല!
പക്ഷെ....ഒരു യഥാർത്ഥ സ്ത്രീ എപ്പോഴും മാനസീക ശക്തിയുള്ളവളാണു.....
യാതൊരു പ്രലോഭനങ്ങൾക്കും വഴിപെടുന്നവളല്ല.
കുടുംബത്തിന്റെ ഐശ്വര്യമാണ്.
ഒരു നല്ല സമൂഹം അവൾക്കേ വാർത്തെടുക്കാവാനാകൂ.
സർവം സഹയായ ശ്രീരാമ പത്നിയാവട്ടെ നമ്മുടെ മാത്യക.
അഞ്ചുരൂപ കൊണ്ട് സാമൂഹ്യ പ്രവർത്തനത്തിറങ്ങി അഞ്ചുകോടിയിലേറെ പുണ്യം നേടിയ
ലോകത്തിന്റെ അമ്മയായ മദർ തേരേസയുടെ കാരുണ്യം നമുക്കു മനസിൽ കാത്തുവയ്ക്കാം.
ലോകത്തെ പാപത്തിൽനിന്നു രക്ഷിക്കാനായി സ്വന്തം പുത്രനെ കുരിശിൽ വിട്ടു കൊടുത്ത
പരിശ്ശുദ്ധ കന്യാമറിയത്തിന്റെ സമർപ്പണമനോഭാവവും അകമഴിഞ്ഞ സ്നേഹവും മനസിലുണ്ടാവട്ടെ!
നമുക്കെന്നും നിർമലരായിരിക്കാം...
സമൂഹത്തിന്റെ തിന്മകൾ നമ്മളെ വിഴുങ്ങാതിരിക്കട്ടെ!
തെറ്റിലേയ്ക്കു വീഴുവാൻ എളുപ്പമാണു....അതിൽ നിന്നും മോചനം പിന്നെ മരണവും ആണ്.
നമെല്ലാം മനുഷ്യജന്മങ്ങൾ....ബലഹീനതകളുടെ കൂടപിറപ്പുകൾ!
പക്ഷെ....ആ ബലഹീനതകളെ അതിജീവിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നതു....അല്ലാത്തപക്ഷം....മനുഷ്യനും മ്യഗങ്ങളുംസമം.
ശ്രീ എൻ.സ് .ജ്യോതികുമാറിന്റെ ഈ ലേഖനം ഒരു തിരിച്ചറിവാകട്ടെ ....വഴിതെറ്റിനടന്നവർക്ക്
ശ്രീ എൻ. സ് . ജ്യോതികുമാറിനു പെണ്‍കൂട്ടത്തിന്‍റെ അഭിനന്ദനങ്ങൾ...ഈ തുറന്നെഴുത്തിന്
Name: N S Jyothikumar
Gmail: nsjyothi@gmail.com
Blog:
ഗള്‍ഫ് വിധവകള്‍
ഒരു വിരല്‍ സ്പര്‍ശം മതി ആ ശില മോഹിനിയാകാന്‍,
ഒരു നോട്ടം മാത്രം മതി ആ തളര്‍ന്ന വൃക്ഷത്തിന് തളിര്‍ക്കാന്‍ ,
പൂക്കാന്‍,കായ്കള്‍ നിറഞ്ഞിങ്ങനെ കാറ്റിലാടാന്‍,
ഒരു മൂളിപ്പാട്ട് മതി നഖം കടിക്കാന്‍ ,
പഴയൊരു സിനിമ ഡയലോഗ് മതി പൊട്ടി പൊട്ടി ചിരിക്കാന്‍..
ഒരോളികണ്ണാല്‍ കതകു തുറന്നു തരും.ഒരു ഓര്കിട്ട് ചെടി കൊടുത്താല്‍ മതി എന്തും തരും..
ഒരു തമിഴ് സിനിമ സി ഡിയ്ക് പകരം എന്തും കിട്ടും.
ഇങ്ങനെ വാരികോരി തരുന്നവളാണ് അപ്പുറത്തെ വീട്ടിലെ ഗുല്ഫുകാരി ചേച്ചി.ഗുല്ഫിച്ചിയെന്ന ഗള്‍ഫുകാരന്റെ ഭാര്യ. എപ്പോഴും അത്തര്‍ പൂശും,ഇറുകിയ നൈറ്റി ഇട്ടു കാല്‍ വിരലുകളില്‍ റോസ് ചായം തേച്ച് തലമുടിയില്‍ പൂമ്പാറ്റ ക്ലിപ്പ് വച്ച് എപ്പോഴും ചിരിച്ചു കൊണ്ട് നടക്കുന്ന ചേച്ചി.
വലിയ ടി വിയില്‍ സീരിയല്‍ കാണുന്ന ചേച്ചി പുറത്തു പോയി വരുമ്പോള്‍ ആട്ടോക്കാരന് അമ്പതു രൂപ ടിപ്പു കൊടുക്കും.ഇന്നും പല സ്ഥലങ്ങളിലും വലിയ മാറ്റമോന്നുമില്ലെന്നു തോന്നുന്നു ഈ ഇമേജിന് ..ഒന്നോര്‍ത്താല്‍ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ മൊത്തമായി അനുഭവിക്കുന്ന പരിഹാസത്തെക്കാള്‍ എത്രയോ ക്രൂരമാണ് ഇവരുടെ പേരില്‍ മെനയുന്ന ഈ നിറം പിടിപ്പിച്ച കഥകള്‍.മൂന്നിലൊന്നു മലയാളി പുറത്താണ്.ഒരു കോടിയിലധികം മലയാളികള്‍ കേരളത്തിന് വെളിയില്‍ ഉപജീവനം നടത്തുന്നു.
ഗള്‍ഫില്‍,അമേരിക്കന്‍ ഐക്യ നാടുകളില്‍ ,യുറോപ്പില്‍ ,കിഴക്കെനെഷ്യയില്‍, ഇന്ത്യയിലെ തന്നെ മഹാനഗരങ്ങളില്‍ ..അങ്ങിനെ എത്താത്ത ഇടങ്ങളും ചെയ്യാത്ത തോഴിലുകലുമില്ല ..ഗള്‍ഫ് നാടുകളില്‍ മാത്രം ഏകദേശം മുപ്പതു ലക്ഷം മലയാളികളുണ്ട്.ഇവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ കുടുംബത്തോടൊപ്പം ഈ നാട്ടില്‍ കഴിയുന്നുള്ളൂ.കുടുംബ വിസ കിട്ടാനുള്ള ഉയര്‍ന്ന യോഗ്യത, കര്‍ശനമായ നിയമ നിബന്ധനകള്‍ ,ചെലവേറിയ താമസസൌകര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭാസം അങ്ങിനെ നൂറു പ്രശ്നങ്ങളാല്‍ ചെറിയ തൊഴില്‍ ചെയ്യുന്നവര്‍ക്കൊന്നും കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാന്‍ കഴിയില്ല.ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നത് നിര്‍മാണ മേഖലയില്‍ ആണ്.ദുരിത പൂര്‍ണമായ ലേബര്‍ ക്യാമ്പുകളില്‍ ആണ് അവരില്‍ മിക്കവരും കഴിഞ്ഞു കൂടുന്നത്.
മിക്ക സ്ഥലത്തെയും വാസം നരകതുല്യമാണ്. ഈ ഒടുങ്ങാ വറുതിയുടെ ബാക്കിയാണ് ,കാക്ക കാലിന്റെ തണല്‍ പോലുമില്ലാത്ത മരുഭൂമിയിലെ ഉരുകിയൊലിക്കലിന്റെ ഒസ്യതാണ് നാട്ടിലേക്കു അയച്ചു കൊടുക്കുന്ന പണം.ഇത്രയും അസൗകര്യങ്ങളുടെ ഒരു തൊഴില്‍ മേഖല കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടാകുമോ.ചന്നംപിന്നമായി പോകുന്ന ജീവിതം ഒരു ഭാരം പോലെ കൊണ്ട് നടക്കുന്നവരുടെ ഇണകളാണ് നാട്ടില്‍ പരിഹാസ കഥയിലെ നായികമാര്‍.കേക്കും ഫ്രൂട്ടിയും മാത്രം കഴിക്കുന്നവരെന്നും എഴുന്നൂറ് രൂപയുടെ അടിവസ്ത്രം ധരിക്കുന്നവള്‍..അങ്ങിനെ എത്രയോ മേമ്പൊടി ചായക്കട വര്‍ത്തമാനങ്ങള്‍.മഹാഭൂരിപക്ഷം ഗള്‍ഫ് മലയാളികളുടെ ഭാര്യമാരും ''വിധവകളാണ് ''. ഒന്നോ ഒന്നരയോ മാസത്തെ അവധിയ്കാണ് കല്യാണം കഴിക്കാന്‍ വരുന്നത്.നീണ്ട അന്വേഷണങ്ങല്കൊടുവില്‍ നടക്കുന്ന കല്യാണങ്ങള്‍ ..അത് കഴിഞ്ഞ ഉടനെ തിരികെ പോകാന്‍ സമയമാകും.ഒന്ന് മനസ്സ് തുറക്കാന്‍ കഴിയാതെ,ശരീരമൊന്നു നിറഞ്ഞു കാണാന്‍ കഴിയാതെ കരളു പറിച്ചു വീണ്ടും യാത്ര.ലേബര്‍ ക്യാമ്പ് ,കൊടും ചൂട് ,പന്ത്രണ്ടു മണിക്കൂര്‍ ജോലി ,നരച്ച മഞ്ഞ ബെഡ് ഷീറ്റ്, അപ്പൂപ്പന്‍ കോഴി,പൊട്ടിയ ക്ലോസേറ്റ് ..എല്ലാം പഴയതിലേക്ക്. നാട്ടില്‍ ഫോണൊച്ചകള്‍ക്ക് കാതോര്‍ത്തു കാത്തിരിക്കുന്ന ഉര്മിളമാര്‍ . വീട്ടുകാരുടെയും നാട്ടുകാരുടെയും കാഴ്ച വസ്തുവായി കഥനങ്ങളിലെ നായികയായി നീണ്ട കാത്തിരിപ്പിന്റെ തടവറയില്‍കരിയിലപോലെ ഉണങ്ങുന്ന ജന്മങ്ങള്‍.ഉടനെ വരമെന്നുമാശ്വസിപ്പിച്ചാണ് പലരും യാത്രയാകുന്നത്.രണ്ടു,മൂന്നു ചിലപ്പോള്‍ നാലു വര്ഷം.മറ്റു ചിലപ്പോള്‍ വിസ കുരുക്ക്, നിയമ പ്രശ്നങ്ങള്‍,സാമ്പത്തിക ബാധ്യത ..അങ്ങിനെ വര്‍ഷങ്ങള്‍ തന്നെ ഓടി മറയും.തിരിച്ചു വരവ് തന്നെ അസാദ്ധ്യമാകുന്നു.പറയുന്ന ഓരോ കള്ളങ്ങള്‍ക്കും ഒഴിവുകഴിവിനും മറുപടിയില്ലാതെ മൂളലിലും നിശ്വാസങ്ങളിലും ജീവിതം ഒളിപ്പിച്ചു കാത്തിരിക്കുന്ന വിരഹിണി.ഈ ജീവിതം വൈധവ്യമാല്ലാതെ പിന്നെന്താണ്.ഇത് വിധുരത്വമാല്ലാതെ മറ്റെന്താണ്. ഹോമിക്കുക്ക എന്ന പദത്തിന്റെ പൂര്‍ണ അര്‍ഥം കാണാന്‍ കഴിയുന്നത് ഈ ജീവിതങ്ങളില്‍ ആണ്.പിരിഞ്ഞിരിക്കുന്നവരുടെ മാനസിക സാമൂഹ്യ പ്രശ്നങ്ങളെപ്പറ്റി ഇനിയും ഒരു വിശദമായ പഠനം കേരളത്തില്‍ നടന്നിട്ടില്ല.വേര്‍പിരിയലിന്റെ ഈ പോരിച്ചിലില്‍ ഈ ഇണകള്‍ക്ക് നഷ്ടമാകുന്നത് ജീവിതത്തിന്റെ വസന്ത്ങ്ങളാണ് .വന്ധ്യത ,വിഷാദരോഗം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത മുള്ളുകളുടെ നടുവിലിവര്‍ പെട്ട് പോകുന്നു.പ്രലോഭനങ്ങളെ അതിജീവിക്കാന്‍ വലിയ യുദ്ധങ്ങള്‍ തന്നെയാണ് ഇവര്‍ക് നടത്തേണ്ടി വരുന്നത്.വേദനകളുടെ രാമായണം അടക്കിപ്പിടിച്ചു കണ്ണീര്‍ പെയ്തു കൂടുന്ന ഉപ്പുകൂന മാത്രം സ്വന്തമായുള്ളവര്‍ .ഒരു ഗൗരവമുള്ള സാമൂഹ്യ പ്രശ്നമെന്ന നിലയില്‍ പരിഗണിക്കേണ്ടതിനു പകരം വഷളന്‍ വര്‍ത്തമാനങ്ങള്‍ കൊണ്ട് പരിഹസിക്കാനാണ് മിക്കവരും താത്പര്യപ്പെടുന്നത്.വിവഹാനന്തരമുള്ള ആദ്യ കാത്തിരുപ്പുകള്‍ ഒരു കൊടും വേദനയുടെ കുപ്പിച്ചില്‍ തോട്ടമാണ്. പതുക്കെ പതുക്കെ അത് ഒരു മരവിപ്പിന്റെ നിസംഗതയിലേക്ക് വഴിമാറുന്നു.ഭാഗ്യമുണ്ടെങ്കില്‍ കിട്ടിയ ഒന്നോ രണ്ടോ കുഞ്ഞുങ്ങളുടെ ഭാവിയിലേക്ക് സ്വപ്നം കണ്ടു സ്വയം ആശ്വാസത്തിന്റെ തുരുത്തുകള്‍ പണിയുന്നു.കീറിപ്പോകുന്ന ജീവിത ചിന്തുകള്‍ കൂട്ടി വയ്കാനുള്ള തത്രപ്പാട്.മുപ്പതു വര്‍ഷമോക്കെ ഗള്‍ഫില്‍ നില്‍ക്കുന്ന ഒരാള്‍ നാട്ടില്‍ ആകെയുണ്ടാകുന്ന സമയം ചിലപ്പോള്‍ രണ്ടു വര്‍ഷമായിരിക്കും.അത്രയും തന്നെ കാലം നാട്ടില്‍ നില്ക്കാന്‍ കഴിയാത്ത എത്രയോ പേര്‍.ഇല്ലായ്മയുടെ പരിദേവനങ്ങള്‍ കൊണ്ട് കണ്ണീര്‍പ്പുഴ ഒഴുക്കാന്‍ അല്ല ഇവിടെ ശ്രമിക്കുന്നത്. എല്ലാവരും ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ഒരസ്വസ്തതയെ ഓര്‍മിപ്പിക്കുന്നുവെന്നു മാത്രം. അല്ലെങ്കിലും ഇല്ലായ്മകളുടെ വിരസ ഭാഷണങ്ങള്‍ എഴുതുമ്പോള്‍ നിറം ചേര്‍ക്കാന്‍ കഴിയാത്തത് ഒരു പരിമിതി കൂടിയാണ്.ചുട്ടു പോള്ളുന്നവന്റെ ഇണ ചൂടില്ലാത്തവള്‍..അത് മാത്രമാകുന്നു എല്ലാ പറച്ചിലെന്റെയും മായ്കാനാകാത്ത സത്യം.യുറോപ്പിലും അമേരിക്കയിലും ഗോള്‍ഫ് കളി പടര്‍ന്നു പിടിച്ച കാലം .കളി ഭ്രാന്തന്മാരായ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വീട്ടില്‍ ഉപേക്ഷിച്ചു ''കോഴ്സുകള്‍ ''തേടി നടന്നു. കളിച്ചു തിമിര്‍ത്തു.ഇടയ്ക് മാത്രം വീട്ടില്‍ വന്നു.അങ്ങിനെയുള്ളവരുടെ ഭാര്യമാരെ മറ്റുള്ളവര്‍ കളിയാക്കി വിളിച്ചു ഗോള്‍ഫ് വിധവകള്‍ (golf widows ).അത് കളിയന്വേഷിച്ചു പോയ ഭ്രാന്തന്റെയും അവന്റെ പെണ്ണിന്റെയും കഥ. ഇത് ജീവിതത്തെ ഭ്രാന്തമായി അന്വേഷിച്ചലയുന്ന പാവം ഗള്‍ഫുകാരന്റെ പെണ്ണ് ,ഗള്‍ഫ് വിധവ അല്ലെങ്കില്‍ gulf widow .
ഞങ്ങൾ പരിചയപെടുത്തുന്നു.....ഈ കോക്ക്ടെയിലിലൂടെ കൂട്ടം എഴുത്തുകാരെയും ....അവരുടെ ഏറ്റവും മികച്ച ഒരു രചനയും
Wednesday, May 26, 2010
Thursday, May 20, 2010
മനുഷ്യമാംസം വില്‍പ്പനക്ക്!
പേര് : അജിത് നീര്‍വിളാകന്‍
ജിമെയില്‍: ajirajemgmail.com
ബ്ലോഗ് :http://neelathipottan.blogspot.com/
http://keralaperuma.blogspot.com/
http://my-beautiful-arth.blogspot.com/
http://neervilakan.blogspot.com/
and you can also visit my village website, created by me
http://neervilakom.wetpaint.com/
വന്ദേ നാരി!
പെണ്ണിനെ അഭിമാനത്തിനു വിലപേശൂന്ന
കാമത്തിന്റെ കഴുകൻ കണ്ണുകളേ ……
നിങ്ങൾ ഒരു നിമിഷം ഓർക്കുക….വിലയുറപ്പിക്കും മുൻപെങ്കിലും
നിങ്ങൾക്കു ജന്മം തന്നു പാലൂട്ടി വളർത്തിയ ആ അമ്മയുടെ മുഖം…
പിന്നെ ….നിങ്ങൾക്കാവുമോ….കാമഭ്രാന്തു പിടിച്ച് ചെകുത്താന്മാരാകുവാൻ….!
കൂട്ടത്തിൽ പ്രസിദ്ധീകരിച്ചു ഒരുപാടു കമന്റുകൾ നേടിയ ഈ രചന സമർപ്പിക്കുന്നു…
വായിക്കാത്തവർക്കു വേണ്ടി….
ശ്രീ അജിത്തിനു പെണ്‍കൂട്ടത്തിന്‍റെ അഭിനന്ദനം…..
*************************************************************************************
മനുഷ്യമാംസം വില്‍പ്പനക്ക്!
ക്യാ ചാഹിയെ തുംകൊ?
കൊങ്കിണി ചുവയുള്ള ഹിന്ദി!
പരുങ്ങി!!!!, കാരണം ഹിന്ദി അറിയില്ല.എന്റെ സുഹൃത്ത് ഹരീഷ് അറിയാവുന്ന മുറി ഹിന്ദി തട്ടി വിട്ടു.
ദേഖനേ കേലിയേ....... പിന്നെ കൂടെ ആംഗ്യ ഭാഷയും.
ഇഥര്‍ ക്യാ ദേഖനെക്കാ?? ജാവോ നാ....
അഗര്‍ തുമേ ഖേല്‍നാ ഹേ തോ അന്തര്‍ ജാവോ.... നഹി ഹേതോ...ബാഹര്‍ നിക്കല്‍..
ദൃഡഗാത്രന്‍ പുറത്തേക്കു കൈ ചൂണ്ടി പരുക്കന്‍ ശബ്ദത്തില്‍ അലറി.
വന്ന കാര്യം സാധിക്കാതെ എങ്ങനെ പോകും.... തീര്‍ച്ചയായും സാധിക്കുകതന്നെ വേണം.
ഹരീഷ് സംശയത്തില്‍ മൊഴിഞ്ഞു.....
ഹാം...ഹാജി.. ഹമേ. ഖേല്‍നാ ഹൈ....
അച്ചാ തോ ചല്‍ അന്തര്‍..
സ്ഥലം നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയില്ലല്ലോ....
ഗോവയിലെ പ്രസിദ്ധമായ ബൈനാ ബീച്ച് എന്ന വേശ്യാ തെരുവ്!
ചുവന്നതെരുവുകള്‍ സിനിമകളില്‍ ധാരാളം കണ്ടിട്ടുണ്ട്....
വായിച്ചറിഞ്ഞിട്ടുണ്ട്......
പക്ഷെ അതെന്താണെന്നൊന്നു നേരിട്ടു കാണാനുള്ള അടങ്ങാത്ത ആഗ്രഹമാണ് സ്റ്റഡി ടൂറിനിടയില്‍ വീണു കിട്ടിയ ചില നിമിഷങ്ങള്‍ ഞങ്ങളെ അവിടേക്ക് പോകാന്‍ പ്രേരിപ്പിച്ചത്.
കവാടത്തില്‍ ഞങ്ങളെ എതിരേറ്റത് വടിവാളും സൈക്കിള്‍ ചെയിനും, കഠാരകളും ഏന്തി ദൃഡഗാത്രരായ പത്തോളം ചെറുപ്പക്കാര്‍....
പിന്നെ സംശയത്തിന്റെ ദൃഷ്ടിയിലുള്ള ഒരുപിടി ചോദ്യങ്ങളും.ഉള്ളിലേക്ക് കടന്നു.
മയക്കുമരുന്നിന്റെയും, മദ്യത്തിന്റെയും രൂക്ഷ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന തെരുവ്....
ഒരു വശത്ത് നോക്കത്താ ദൂരത്തോളം അറബികടല്‍.....
മറുവശത്ത് സോപ്പു പെട്ടികള്‍ അടുക്കി വച്ചിരിക്കുന്നതു പോലെ ചെറിയ കുടിലുകള്‍!
വിവിധതരം ഉറകളുടെ കച്ചവടം മാത്രം നടത്തുന്ന നിരവധി കടകള്‍!
കുടിലുകളുടെ ഇടയിലൂടെ നടക്കുമ്പോള്‍ എഴുപതു കഴിഞ്ഞ വൃദ്ധകള്‍ മുതല്‍ പത്തുവയസ്സു തികയാത്ത കുഞ്ഞുങ്ങള്‍ വരെ!
അധരം കടിച്ചുകൊണ്ടുള്ള കടക്കണ്ണേറുകള്‍!
ചിലര്‍ കൈയ്യില്‍ പിടിച്ച് അകത്തേക്ക് വലിച്ചു...
അവോനാ......!!!
തെരുവിലൂടെ നടക്കുക....
അവിടുത്തെ ജീവിതം മനസ്സിലാക്കുക.
അതുമാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
കുറെ നടന്നപ്പോള്‍ ഒരു വലിയ ഹാളില്‍ എത്തിപ്പെട്ടു.
അതിന്റെ മദ്ധ്യത്തില്‍ രണ്ടു സുന്ദരികള്‍ പൂര്‍ണ്ണ നഗ്നരായി സിനിമാഗാനങ്ങള്‍ക്കൊപ്പം ചുവടുകള്‍ വയ്ക്കുന്നു....കൂടെ ഒരു പറ്റം ചെറുപ്പക്കാര്‍!
മദ്യലഹരിയില്‍ ഉറക്കാത്ത ചുവടുകള്‍.
കവാടത്തില്‍ നിന്ന ഞങ്ങളെ കനത്ത മുലകള്‍ ഉഴിഞ്ഞു കടന്നു പോയി...
കൂടെ അര്‍ത്ഥം വച്ചുള്ള കടക്കണ്ണേറുകള്‍....
കൈകളില്‍ നുള്ളികൊണ്ട് “ മേരെ സാത് ആവോനാ” എന്ന മൊഴികള്‍!
നാഭിക്കു താഴെ അമര്‍ത്തിയുള്ള തലോടലുകള്‍!
മണിക്കൂറുകള്‍ക്ക് മുന്‍പേ കഴിച്ച ആഹാരം വരെ കഴുത്തോളം വന്നെത്തി നില്‍ക്കുന്നു!!.
അത്ര രൂക്ഷ ഗന്ധം....
ശര്‍ദ്ദിക്കാതിരിക്കാന്‍ നന്നായി പരിശ്രമിക്കുന്നുണ്ടായിരുന്നു ഞങ്ങള്‍!
പച്ച മാംസത്തിനു വിലപറയാന്‍ വരുന്നവര്‍ എങ്ങനെ ഈ രൂക്ഷ ഗന്ധത്തില്‍!!!
വെറുതെ ഓര്‍ത്തുപോയി!കാമവെറി തീര്‍ക്കാന്‍ എത്തുന്നവര്‍ക്കെന്തു മണവും നാറ്റവും??!!!
അവിടെ നിന്നിറങ്ങി.തെരുവിലൂടെ വീണ്ടും യാത്ര തുടര്‍ന്നു....
എന്റെ തലയില്‍ ഇരുന്ന പനയോല തൊപ്പി ആരോ പിറകില്‍ നിന്നു തട്ടിയെടുത്തതറിഞ്ഞു.
തിരിഞ്ഞു നോക്കിയപ്പോള്‍ പതിമൂന്നോ, പതിനാലോ വയസ്സു പ്രായമുള്ള ഒരു കൊച്ചു പെണ്‍കുട്ടി!ചാഹിയെ തോ മേരെ സാത് ആവോ നാ!!!!
വശ്യമായ ചിരിയില്‍ അവള്‍ മൊഴിഞ്ഞു!
ഞാന്‍ തൊപ്പി തിരിച്ചു തരൂ എന്നു ആഗ്യം കാണിച്ചു അടുത്തേക്ക് ചെന്നു.
അവള്‍ കൂടിലിന്റെ വാതിലില്‍ എത്തി ....
അന്തര്‍ ആവോനാ....
ടോപ്പി ജരൂര്‍ വാപ്പസ് കരേഗേ!
ഹരീഷ് പിന്നില്‍ നിന്നു വിളിച്ചു....
ഇങ്ങു പോരെടാ.... വെറുതെ റിസ്ക് എടുക്കണ്ടാ...വേണ്ട!....
ഞാന്‍ തിരികെ നടന്നു.
അതുവരെ ഒന്നും സംസാരിക്കതെ കുടിലിനു വേളിയില്‍ ഇരുന്ന എഴുപത് വയസ്സോളം പ്രായമുള്ള സ്ത്രീ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
“മാഫ് കീജിയെ സാബ്” എന്നു പറഞ്ഞ് പെണ്‍കുട്ടി തൊപ്പി തിരികെ തന്നപ്പോള്‍ ആണ് അവര്‍ പെണ്‍കുട്ടിയെ ശകാരിക്കുകയായിരുന്നു എന്നു മനസ്സിലായത്.
നന്മകള്‍ പൂവിടിവിപ്പിക്കാന്‍ ചുവന്ന തെരുവിനും കഴിയുമെന്നു ഹരീഷിന്റെ ആത്മഗതം!
നമ്മുക്ക് ഒരു കുടിലില്‍ കയറിയാലോ??!!
ഞാന്‍ ഹരീഷിനോട് ചോദിച്ചു.....
റിഷ്കാണിഷ്ടാ.... എന്തെങ്കിലും സംഭവിച്ചാല്‍!!??
ഹരീഷ് പേടിയോടെ കണ്ണുകള്‍ മുഴപ്പിച്ചു.
നമ്മള്‍ ഇവിടെ കയറിയതിന്റെ ഉദ്ദേശം പൂര്‍ണമാവണമെങ്കില്‍ തീര്‍ച്ചയായും അതും കൂടി നമ്മള്‍ അനുഭവിച്ചറിയണം!!
ശ്ശെ...ശ്ശെ...എനിക്കെങ്ങും കഴിയില്ല.... അയ്യെ.... എങ്കില്‍ ഹോസ്റ്റലില്‍ വരുന്ന സുശീലയെ “ആയി“ കൂടാരുന്നോ?? ഹരീഷ് ചോദിച്ചു!
നീ ഇതുവരെ ഇതിനൊന്നും പോകാതെ ഈ ചുവന്ന തെരുവില്‍??
വല്ല അസുഖവും പിടിച്ചാല്‍.... എന്നെ മറുപടി പറയാന്‍ സമ്മതിക്കാതെ ഹരീഷ് പറഞ്ഞു കൊണ്ടിരുന്നു......
അവന്റെ തലക്കിട്ടു തട്ടുകൊടുത്തു കൊണ്ട് ഞാന്‍ പറഞ്ഞു....
വൃത്തികെട്ടവനെ ഞാന്‍ അതുദ്ദേശിച്ചല്ല പറഞ്ഞത്....നമ്മള്‍ ഇവിടെ വരെ വന്നതല്ലെ..... അവിടെ അതിനുള്ളില്‍ എന്താണ് നടക്കുന്നതു കൂടി അറിഞ്ഞിട്ടു പോകാം....
എന്നാലല്ലെ ഈ യാത്രക്ക് ഒരു പൂര്‍ണത വരൂ!
വേണ്ടടാ.... അതു വലിയ റിസ്കാണ്.... പിന്നെ എന്തിനു ഇവിടെ കയറി വന്നൂ എന്ന ചോദ്യം ഉണ്ടാവും!
ഞാന്‍ വരുന്നില്ല.... നീ തന്നെ കയറിയാല്‍ മതി!
എടാ അബദ്ധം ഒന്നും കാണിക്കരുതു കേട്ടോ..... എന്താ ഉണ്ടാകുക എന്നറിയില്ല... രണ്ടും കല്‍പ്പിച്ചു മുന്നോട്ടു നടന്ന എന്നെ ഹരീഷ് പിന്നില്‍ നിന്നു വിളിച്ച് ഓര്‍മ്മിപ്പിച്ചു.
കറുത്ത് ഉന്തിയ പല്ലുകാട്ടി കൃത്രിമ ചിരിയുമായി മുന്നില്‍ നില്‍ക്കുന്ന കൃശഗാത്രന്റെ മുന്നില്‍ എന്റെ യാത്ര അവസാനിച്ചു....
എന്റെ കറുത്തെലുമ്പിച്ച ശരീരവും, മുഖഭംഗിയും കണ്ട് തമിഴനാണെന്നു തെറ്റിദ്ധരിച്ച അയാള്‍ തമിഴില്‍ ചോദിച്ചു.
എന്ന വേണം ഉങ്കള്‍ക്ക്?
“അല്ല അത്“......!!! നിരത്തി വച്ചിരിക്കുന്ന മനുഷ്യ മാംസങ്ങള്‍ക്ക് നേരെ ചൂണ്ടി ഞാന്‍ പറഞ്ഞു.വേശ്യകള്‍ തോല്‍കുന്ന ഒരു പുഞ്ചിരി മുഖത്തു വരുത്തി അയാള്‍ ചോദിച്ചു.
മലയാളിയാണല്ലെ??
ഹാ..... നിങ്ങളും മലയാളിയാണോ... എന്റെ അത്ഭുതം നിറഞ്ഞ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അയാള്‍ മറു ചോദ്യം ഉന്നയിച്ചു.
എന്ന സാധനം വേണം ഉനക്ക്!?ഫ്രെഷ് കെടക്കണമെന്നാ നൂറു രൂപാ.....
ഫ്രഷോ.... അതെന്താണ്.... എനിക്കു കാര്യം പിടികിട്ടിയില്ല...
മണ്ടന്‍ ഫ്രെഷ് എന്നാ ഏഴ്, എട്ട്, പത്ത് വയസ്സുള്ള പുതുസ്സ്....
എന്റെ ദൈവമെ.... ഏഴ് എട്ടു വയസ്സുള്ളതിനെയോ??
മനസ്സിലാകെ കല്ലുമഴ പെയ്തതു പോലെ...
അയാള്‍ തുടര്‍ന്നു....
ഇനി ഒരു പതിനഞ്ച്, പതിനേഴു പോതുമെന്നാ അന്‍പതു റൂപാ....
മുപ്പതു മുപ്പത്തഞ്ച് പോതുമെന്നാ ഇരുപതു രൂപാ....
അന്തമാതിരി ആള്‍ക്കാര്‍ പോതുമെന്നാ അഞ്ചു രൂപാ തന്നാല്‍ മതിയാവും.....
അകലെയിരിക്കുന്ന അന്‍പതു വയസ്സിനു മേല്‍ പ്രായമുള്ളവരെ ചൂണ്ടി അയാള്‍ പറഞ്ഞു....
വയസ്സായവര്‍ക്ക് കുടുഃബത്തിലായാലും വേശ്യാതെരുവിലായാലും ചവറു വില!
വിലവിവരപട്ടിക അവതരിപ്പിച്ചതിന്റെ നിര്‍വൃതിയില്‍ അയാള്‍ ഒന്നു ഞെളിഞ്ഞു!
വന്ന കാര്യം നടകണമെങ്കില്‍ തീരെ കൊച്ചുകുട്ടികള്‍ ശരിയാവില്ല.... ധൈര്യം സംഭരിച്ച് അടുത്ത വന്ന ഹരീഷ് എന്റെ കാതില്‍ മൊഴിഞ്ഞു.
ശരിയാണ്.... ഞാന്‍ മനസ്സില്‍ ചിന്തിച്ചു കൊണ്ട് അകലെ ഇരിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ നേര്‍ക്ക് ഞാന്‍ കൈചൂണ്ടി.
ശ്യാമാ ....ഇഥര്‍ ആവോനാ.... ഏ ഭായിസാബ് കേ സാത് ജാവോ.... ഞാന്‍ കൊടുത്ത അന്‍പതു രൂപാ നോട്ട് മടക്കി പോക്കറ്റില്‍ വയ്ക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു!
നല്ല ഭംഗിയുള്ള ഒരു പെണ്‍കുട്ടി അടുത്തു വന്നു. മുഖത്ത് റോസ് പൌഡര്‍ ഇട്ടു മിനുക്കി, ചുണ്ടുകളില്‍ ചായം പൂശി. മുടിയില്‍ മുല്ലപ്പൂ വാരി ചുറ്റി അവളുടെ സുന്ദരമുഖത്തെ തനി വേശ്യാമുഖം ആക്കാന്‍ ഒരു വിഭല ശ്രമം നടത്തിയിരിക്കുന്നു.
എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച് അവള്‍ മുന്നില്‍ നടന്നു...
ചേട്ടാ നിങ്ങള്‍ അവള്‍ക്കൊപ്പം പൊയ്ക്കൊള്ളൂ.... “മാമന്‍” എന്നെ നോക്കി പറഞ്ഞു.
എന്റെ ശ്വാസം ഉച്ചസ്ഥായിയില്‍ ആയി.....
എന്തു സംഭവിക്കും....
ഉള്ളില്‍ ചെന്നിട്ട് വെറുതെ വന്നതാണെന്നു പറഞ്ഞാല്‍ ഇവള്‍ എങ്ങനെ പ്രതികരിക്കും....
നൂറു നൂറു ചോദ്യങ്ങള്‍ അലട്ടുന്ന മനസ്സുമായി അതിലധികം ആധിയോടെ ഇടുങ്ങിയ വഴി താണ്ടി ശ്യാമക്കൊപ്പം ഞാന്‍ ആ കുടിലിനുള്ളില്‍ പ്രവേശിച്ചു.
ഒരു തികട്ടല്‍.... അതും അമാശയം കലക്കി മറിച്ച്..... ശുക്ലത്തിന്റെ രൂക്ഷ ഗന്ധം!!
മൂക്കു പൊത്തിയിട്ടും അതു എല്ലാ അതിരുകളും ലംഘിച്ചു ഉള്ളിലേക്ക് അരിച്ചു കയറുന്നു....
പോക്കറ്റില്‍ നിന്നു കൈലേസ് വലിച്ചെടുത്ത് മൂക്കിനു കുറുകെ കേട്ടി.....
ശ്യാമ വസ്ത്രം ഓരോന്നായി അഴിക്കുകയായിരുന്നു.
ഞാന്‍ മുറി ഹിന്ദി പുറത്തെടുത്തു.... നാ...നാ... മുചേ നഹി പസന്ത്!.... നഹി ചാഹിയെ....
അത്ഭുതത്തോടെ എന്നെ നോക്കി ശ്യാമ ചോദിച്ചു..... ഫിര്‍??
ഞാന്‍ ആംഗ്യത്തിന്റെ അകമ്പടിയോടെ ശര്‍ദ്ദിക്കാന്‍ വരുന്നു എന്നു ശ്യമയെ പറഞ്ഞു മനസ്സിലാക്കി...
അരാം കരോനാ.... ഇതര്‍ മേരെ സാത് ബൈടോനാ.....
അര്‍ധ നഗ്നയായി അടുത്തുള്ള കട്ടിലിലേക്കിരുന്നു സ്വന്തം തുടയില്‍ കൈതട്ടി അവള്‍ എന്നെ അരികിലേക്ക് ക്ഷണിച്ചു.
രണ്ടു കൈയ്യും ഉയര്‍ത്തി ഞാന്‍ പറഞ്ഞു ‘വേണ്ട‘....
പിന്നെ ഒരു നിമിഷം ആ മുറിയിലേക്ക് ഒന്നു കണ്ണോടിച്ചു.
ഇടുങ്ങിയ ഒരു മുറി....
അതിന്റെ ഒരറ്റത്ത് ഒരു കക്കൂസ്, അല്ല കക്കൂസ് എന്നു പറയാവുന്ന ഒരു കുഴി.....
അതില്‍ നിന്നു മലവും, ജലവും ഒഴുകി പരന്നു മുറിയിലേക്കും വ്യാപിച്ചിരിക്കുന്നു!
മുറിയില്‍ ഒരു ചെറിയ കട്ടില്‍....
അതിനു മുകളില്‍ വലിച്ചു കെട്ടിയിരിക്കുന്ന അയയില്‍ ആരുടെയൊക്കെയോ മുഷിഞ്ഞ വസ്ത്രങ്ങള്‍....
ഒരു മൂലയില്‍ ഒരു വലിയ പൊട്ടിയ ബക്കറ്റ്, അതിന്റെ മുക്കാല്‍ ഭാഗത്തോളം വരുന്ന ഉപയോഗിച്ച ഉറകളുടെ ഒരു കൂമ്പാരം.
ബക്കറ്റിന്റെ പൊട്ടിയ വശങ്ങളിലൂടെ ഒഴുകിയിറങ്ങിയ ശുക്ലത്തിന്റെ അംശങ്ങള്‍ തറയില്‍ പടര്‍ന്നു കിടക്കുന്നു.പുതിയ കസ്റ്റമേര്‍സിനെ കാത്ത് അയയുടെ ഒരറ്റത്ത് നൂറുകണക്കിന് പാക്കറ്റ് പൊട്ടിക്കാത്ത ഉറകള്‍ തൂക്കിയിട്ടിരിക്കുന്നു!
ഒരരികില്‍ ഒരു ചെറിയ മേശയുടെ പുറത്ത് കുറെ പാത്രങ്ങളും, പിന്നെ മുഖം മിനുക്കാനുപയോഗിക്കുന്ന എന്തൊക്കെയോ വസ്തുക്കളും!
മടുപ്പുളവാക്കുന്ന അന്തരീക്ഷം ....
മാനസിക നില അത്രയൊന്നും അപകടപെട്ടിട്ടില്ലാത്ത ഒരു സാധാരണ മനുഷ്യനു ഇണ ചേരാന്‍ പോയിട്ട് മൂത്രമൊഴിക്കാന്‍ പോലും ഒരു നിമിഷം അവിടെ കഴിയാന്‍ സാധിക്കില്ല!!
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെ പൊതുകക്കൂസില്‍ പോകാന്‍ പോലും മടിക്കുന്ന ഞാന്‍ ആകാംഷയുടെ മുള്‍മുനയില്‍ ആയതു കൊണ്ടു മാത്രം ആ അന്തരീക്ഷട്ടെ മനോധൈര്യത്തോടെ നേരിട്ടു......
പക്ഷെ ഇനി അവിടെ നിന്നാല്‍ ശരിയാവില്ല.....
എത്രയും പെട്ടെന്ന് അവിടെ നിന്നു പുറത്തു കടക്കണം..
എന്റെ മനസ്സു മന്ത്രിച്ചു...
ഇനി ഇവളോട് കഥകള്‍ അന്വെഷിക്കാന്‍ നില്‍ക്കുന്നത് ജീവനു തെന്നെ ഭീഷണി ആയേക്കാം....
ഞാന്‍ പുറത്തെക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ശ്യാമ തടഞ്ഞു....
ക്യോം...??. നഹി ചാഹിയെ ???
ഞാന്‍ മൂക്കുപൊത്തി ഗന്ധം സഹിക്കാന്‍ കഴിയുന്നില്ല എന്നു ആംഗ്യം കാണിച്ചു......
സാബ് മുചേ ചോടുക്കെ നഹി ജാനാ..... വോ സാലെ ഹറാമി മുചേ മാരേഗേ!!
എനിക്കൊന്നും മനസ്സിലായില്ല!!
അവള്‍ അകലെക്ക് ചൂണ്ടി മീശ പിരിച്ചു കാണിച്ചു, പിന്നെ സ്വയം മുഖത്തടിച്ചു കാണിച്ചു.....
എനിക്ക് കാര്യം മനസ്സിലായി .....
പക്ഷെ ഞാനതിനു ഉത്തരത്തിനായി ആംഗ്യഭാഷ തിരയുന്നതിനിടയില്‍ അവള്‍ ഉച്ചത്തില്‍ വിളിച്ചു...
മുഷ്തഫാക്കാ..... മുഷ്തഫാക്കാ...സരാ ഇതര്‍ ആയിയെ.... ഊരിയ വസ്ത്രങ്ങള്‍ വാരിചുറ്റിക്കൊണ്ട് ശ്യാമ നിലവിളിച്ചു.....
വിലവിവരപട്ടിക നിരത്തിയ കൃശഗാത്രന്‍ പെട്ടെന്ന് ഓടി വന്നു.
എനിക്ക് മുറിയിലെ ഗന്ധം ഇഷ്ടപ്പെടുന്നില്ല എന്നും അതിനാല്‍ പോകുകയാണെന്നും പറഞ്ഞപ്പോള്‍.... മാമാപ്പണിയിലും സത്യസന്ധത സൂക്ഷിക്കുന്ന ആ മനുഷ്യന്‍ പറഞ്ഞു....എങ്കില്‍ ബീച്ചിലേക്കു പൊയ്ക്കൊള്ളൂ..... വെളിയിലേക്ക് കൊണ്ടു പോകുന്നതി്ന് ഇരുനൂറു രൂപാ!!!
എന്തോ പന്തികേടു മണത്ത ഹരീഷ് അപ്പോള്‍ അവിടെ എത്തിയിരുന്നു....
എടാ എങ്കില്‍ നമ്മുക്കു ഇവളെ ബീച്ചിലേക്ക് കൊണ്ടു പോകാം......
അവിടെയാകുമ്പോള്‍ ഇവളൊട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാമല്ലോ....
ഹരീഷിന്റെ രഹസ്യമൊഴി വീണ്ടും കാതില്‍!!!
എനിക്കും തലയില്‍ റാന്തല്‍ കത്തി!
ഞാനും ഹരീഷും ഓരോ നൂറിന്റെ നോട്ട് മുസ്തഫയുടെ കൈയ്യില്‍ വച്ചുകൊടുത്തു....
മുസ്തഫ പഴയ അന്‍പതു രൂപാ തിരിച്ചു തരാനും മറന്നില്ല...
ശ്യാമക്കു പിറകെ ഞങ്ങള്‍ തൊട്ടടുത്തുള്ള ബീച്ച് ലക്ഷ്യമാക്കി നടന്നു....
.പോകും വഴി ഞങ്ങളെ ആകര്‍ഷിക്കാനായി സ്വന്തം പാവാട പൊക്കി കാണിച്ച ഒരു 8 വയസ്സുകാരിയെ “ ബദ്മാശ്” എന്നു ആക്രോശിച്ചുകൊണ്ട് ശ്യാമ ഓടിച്ചു.....
ബീച്ചിലെത്തി....
ചെറുപ്പക്കാരായ ഞങ്ങള്‍ മറ്റൊരു സാഹചര്യത്തിലാണെങ്കില്‍ മനം കുളിര്‍ക്കെ കണ്ടു നില്‍ക്കേണ്ട കാഴ്ച്ചകള്‍ ആയിരുന്നു അവിടെ...മൃഗങ്ങള്‍ എത്രയോ ഭേദം!!!!
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന ബൈനാ ബീച്ചിലെ എതാണ്ട് എല്ലാ ഭാഗത്തും നൂല്‍ബന്ധമില്ലാതെ, ഒരു മറവു പോലും ഇല്ലാതെ പരസ്പരം കെട്ടിമറിയുന്ന മനുഷ്യമൃഗങ്ങള്‍.....
ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ അത്ഭുതം കൂറുകയാണ്....
ഒരു ദിവസം അവിടെ നടക്കുന്ന മാംസക്കച്ചവടം എത്ര ലക്ഷങ്ങളുടെതായിരിക്കും!!!???
ചൂടാറാത്ത മനുഷ്യ മലത്തിനു മുകളില്‍ ചവിട്ടാതെ നടക്കാന്‍ കഴിയില്ല.....
അതിനിടയിലാണ് പരിസരം മറന്നുള്ള കെട്ടിമറിയലുകള്‍, ശീല്‍ക്കാരങ്ങള്‍!
തിരകള്‍ക്കു പോലും പച്ച മാംസത്തിന്റെ ഗന്ധം!
കുറെ ദൂരം നടന്ന് അത്രയൊന്നും തിരക്കില്ലാത്ത ഒരു സ്ഥലം കണ്ടു പിടിച്ച് ശ്യാമ പറഞ്ഞു
“ഇങ്കെ ഉക്കാറുങ്കോ”
ഞാന്‍ അത്ഭുതം കൂറി..... ശ്യാമക്കു തമിള്‍ അറിയുമോ.....
അവള്‍ നിശ്വാസം ഉയിര്‍ത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു..... എനക്ക് എല്ലാ ഭാഷയും തെരിയും സാര്‍.... ഉങ്കള്‍ മലയാളത്തില്‍ ശൊല്ലുങ്കോ.... എനക്ക് തിരിയും.... എല്ലാം എല്ലാം തിരിയും!
പിന്നെ അവിടെ വച്ച് ശ്യാമ ഹിന്ദി മാത്രമെ സംസാരിച്ചുള്ളൂ.....
ഞാന്‍ ആകാംഷയില്‍ തിരക്കി.
ചിന്ന പ്രശ്നം സാര്‍..... കസ്റ്റമേര്‍സിനോട് ഹിന്ദി അല്ലതെ ഞങ്ങള്‍ പെണ്‍കുട്ടികള്‍ എന്തെങ്കിലും സംസാരിച്ചല്‍ പ്രശ്നം സാര്‍.... അതാണ്!!!!
ഞങ്ങള്‍ക്കും ആശ്വാസമായി.... ഇനി ഭാഷ പറഞ്ഞ് ബുദ്ധിമുട്ടേണ്ടല്ലോ.....ഞങ്ങള്‍ എന്തെങ്കിലും പറയുന്നതിനു മുന്‍പ് ശ്യാമ പറഞ്ഞു തുടങ്ങി......
ഉങ്കള്‍ റൂമില്‍ വച്ച് പറഞ്ഞതു എനക്ക് തെരിഞ്ഞു.....
സാര്‍ ഉങ്കള്‍ പത്രക്കാരാ.....???ശ്യാമ പേടിയോടെ ചുറ്റും നോക്കി ചോദിച്ചു.
പൊയ് ശൊല്ലക്കൂടാതെ സാര്‍.... ഉങ്കള്‍ നിജമാ പത്രക്കാര്‍ തന്നെ.... ശ്യാമയുടെ മലയാളവും, തമിഴും കലര്‍ന്ന ഭാഷയും, വിഹ്വലത നിറഞ്ഞ നോട്ടവും ഞങ്ങളെ ഒരുവേള ചിരിപ്പിച്ചു.
പത്രക്കാരെന്നാ....പ്രചനം സാര്‍.... ഉങ്കള്‍ ബോഡി നാളെ കാലെയില്‍ കടലില്‍ പൊങ്ങും സാര്‍.... ജാഗ്രതൈ സാര്‍.... അന്ത മാറ്റിരി ഇടം സാര്‍ ഇതു!!!
ഞങ്ങള്‍ ഭയത്തോടെ പരസ്പരം നോക്കി....
ഹരീഷ് പറഞ്ഞു ......”ഞങ്ങള്‍ പത്രക്കാരല്ല ശ്യാമാ“.... സ്റ്റുഡന്റ്സ്...!!!
സ്റ്റുഡെന്‍സാ.... അപ്പൊ.... എന്നെ വേണാ ശൊന്നത് എന്നാ....??
ഇന്ത ലൈഫിലേ മുതല്‍ മുതലാ സംഭവം.... ഇങ്കെ വന്ന് വേണാന്ന് ശൊന്നത്!???
ശ്യാമാ ഞങ്ങള്‍ കോളേജ് സ്റ്റുഡന്റ്സ്.... മാംഗ്ലൂരില്‍ പഠിക്കുന്നു..... വേണമെങ്കില്‍ അവിടെ കിട്ടും.... പിന്നെ ഇവിടെ വരെ വരുന്നതെന്തിനാ..... ഞാന്‍ ചോദിച്ചു!
ശ്യാമ അതെ ചോദ്യം പുരികത്തില്‍ ഉള്‍ക്കൊള്ളിച്ച് മറു ചോദ്യമായി ഞങ്ങള്‍ക്ക് നേരെ വിട്ടു....
അതു മനസ്സിലാക്കിയ ഞാന്‍ തുടര്‍ന്നു.....
ഇവിടം ഒന്നു കാണാനും, പറ്റുമെങ്കില്‍ ശ്യാമയെ പോലെയുള്ള ആളുകള്‍ എങ്ങനെ ഇവിടെ എത്തി എന്നു മനസ്സിലാക്കാനും....പറയൂ ശ്യാമ.... ശ്യാമ സ്വയം ഈ തൊഴില്‍ സ്വീകരിച്ച്താണോ??
എന്തിനാ സാര്‍ അതൊക്കെ അറിയുന്നത്...... ശ്യാമ ഒരു നിമിഷം മൌനയായി...
മുഖം കുനിച്ചിരുന്ന ശ്യാമയുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുള്ളികള്‍ ബീച്ചിലെ മണലില്‍ വീണലിഞ്ഞു....
.കടലോളം വലിയ കണ്ണുനീരോ!!! പരിഹാസത്തോടെ തിരകള്‍ ആര്‍ത്തലക്കുന്നുണ്ടായിരുന്നു.
ഞങ്ങള്‍ കുറേ നേരത്തെക്ക് നിശബ്ദരായിരുന്നു...ശ്യാമ കരഞ്ഞു തിരും വരെ.
ഒരു നിമിഷം നിശബ്ദതയെ ഭംജിച്ച് ശ്യാമ പറഞ്ഞു തുടങ്ങി......കര്‍ണാടക്കത്തിലെ ഹൂഗ്ലിക്കടുത്തുള്ള ചെറു ഗ്രാമത്തില്‍ എല്ലാ സൌഭാഗ്യങ്ങളും അനുഭവിച്ച് ജീവിച്ചവളായിരുന്നു ശ്യാമ...അച്ഛനും അമ്മക്കും, ശ്യാമയെ കൂടാതെ ഒരു മകനും.... കുഞ്ഞനുജനെ കുറിച്ചു പറഞ്ഞ് ശ്യാമ വീണ്ടും തേങ്ങി.
അച്ചന്‍ ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റില്‍ പ്ലാന്റ് ഓപ്പറേറ്റര്‍.....
ശ്യാമക്ക് രണ്ടു വയസ്സായപ്പോള്‍ വീട്ടിലുള്ള പ്രായമായ അമ്മൂമ്മക്ക് അസുഖം കൂടുകയും, ദുര്‍ഗ്ഗാപ്പൂരിലെ ഫ്ലാറ്റ് ജീവിതം മതിയാക്കി അമ്മയും ശ്യാമയും ഗ്രാമത്തിലേക്ക് തിരികെ വരുകയും ചെയ്തു.
പിന്നെ പിന്നെ അച്ഛന്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ വരുന്ന കിട്ടാക്കനിയായി മാറി .....
അവള്‍ക്ക് ആറ് വയസ്സുള്ളപ്പോളാണ് കുഞ്ഞനുജന്‍ പിറക്കുന്നത്.....
കുഞ്ഞനുജന്റെ ജനനത്തോടെ വീട്ടില്‍ സന്തോഷം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി....
അച്ഛന്‍ ഒരിക്കല്‍ പറഞ്ഞു...ഇനി മുതല്‍ എല്ലാ സ്കൂള്‍ വെക്കേഷനും രണ്ട് മാസം നമ്മുക്കു ദുര്‍ഗ്ഗാപ്പൂരില്‍ താമസിക്കാം..... കുട്ടികള്‍ക്ക് ഒരു ചെയിഞ്ചാകുമല്ലോ!
അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ മദ്ധ്യവേനല്‍ അവധി ആഘോഷിക്കുക ദുര്‍ഗ്ഗാപ്പൂരിലെ പ്ലാന്‍ഡ് സിറ്റിയില്‍ ആയിരുന്നു.അങ്ങനെ അവള്‍ അഞ്ചാംക്ലാസ്സ് പാസ്സായ ആ വെക്കേഷന് അവധി ആഘോഷിക്കാനായി, അച്ഛനും, അമ്മക്കും, അനുജനും ഒപ്പാമുള്ള ഒരു ട്രയിന്‍ യാത്രയില്‍ പരിചയപ്പെട്ട ഒരു ‘അങ്കിള്‍’ അവളുടെ ജീവിതത്തില്‍ എന്നന്നേക്കുമായി കരിനിഴല്‍ വീഴ്ത്തി....
വളരെ വാചാലനായി സംസാരിച്ച അയാള്‍ പെട്ടെന്നാണ് അച്ഛനുമായി സൌഹൃദം സ്ഥാപിച്ചത്.അയാള്‍ അയാളുടെ കുടുഃബത്തെക്കുറിച്ചും, കുടുഃബ പ്രാരാബ്ദങ്ങളും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു...
“ഇതിനിടയില്‍ ഉച്ചയൂണും, വൈകുന്നേരത്തെ കാപ്പിയും അയാള്‍ക്കും ഞങ്ങളുടെ വകയായിരുന്നു”രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തുനിഞ്ഞ അച്ഛനെ അയാള്‍ തടഞ്ഞു....
രണ്ടുനേരം നിങ്ങള്‍ വാങ്ങിയ ഭക്ഷണം ഞാന്‍ കഴിച്ചു.... ഇതു എന്റെ ഊഴമാണ് വേണ്ടാ എന്നു പറയരുത്....അയാളുടെ സ്നേഹോഷ്മളമായ നിര്‍ബന്ധത്തിനു അച്ഛന്‍ വഴങ്ങി.
ഭക്ഷണം കഴിഞ്ഞു അസ്വാഭാവിക ഉറക്കത്തിലേക്കാണ്ട ഞാന്‍ ഉണരുന്നത് ഈ തെരുവിലെ ഒരു ഇടുങ്ങിയ മുറിയിലാണ്.....എന്തിനാണെന്ന് ആദ്യമൊന്നും മനസ്സിലായില്ല....
ആദ്യമാദ്യം സമൂഹത്തിലെ പ്രമുഖര്‍.... രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, പോലീസ് ഓഫീസറുന്മാര്‍!!! ..... അവരെ തേടി അവരുടെ അടുത്തേക്ക് പോകേണ്ടി വന്നു.
എതിര്‍ത്തപ്പോള്‍ ക്രൂരമായ ശിക്ഷാമുറകള്‍.....
നെഞ്ചിലെ തീകൊണ്ട് കുത്തിയ പാടുകാട്ടിക്കൊണ്ട് ശ്യാമ പറഞ്ഞു....
ഇപ്പോള്‍ എത്രപേര്‍!!.... എണ്ണാറില്ല....
എല്ലാവരും എനിക്കു നഷ്ടമായി എന്റെ അച്ഛന്‍, അമ്മ, കുഞ്ഞനുജന്‍....
ശ്യാമയുടെ തേങ്ങല്‍ ഉച്ചത്തിലായി....
ഇണകളില്‍ പലരും എന്തോ അല്‍ഭുതം നടക്കുന്ന മട്ടില്‍ തലപൊക്കി നോക്കി.....
ചുവന്ന തെരുവില്‍ കരച്ചില്‍ നിഷിദ്ധമാണല്ലൊ!
ഞങ്ങള്‍ ഒരക്ഷരം ഉരിയാടിയില്ല..... ശ്യാമ കരഞ്ഞു തീരുവോളം കാത്തിരുന്നു....
പിന്നീട് കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ ഇവിടെ ഇങ്ങനെ കഴിഞ്ഞു കൂടുന്നു....
ശ്യാമ നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തി....
അപ്പോള്‍ ശ്യാമക്കിപ്പോള്‍??? ഹരീഷിനു അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല.
പതിനാലു വയസ്സു സാര്‍....ഈ നാലുവര്‍ഷം എന്റെ ശരീരം ആയിരങ്ങള്‍ ഉപയോഗിച്ചു സാര്‍.....
ആരും എന്നോട് ചോദിച്ചിട്ടില്ല നീ ആരാണെന്ന്.നന്ദിയുണ്ട് സാര്‍... ഒരു നിമിഷമെങ്കിലും എന്നെ എന്റെ അച്ഛനും, അമ്മയ്ക്കും, കുഞ്ഞനുജനും ഒപ്പം എത്തിച്ചതിന്.....
ശ്യാമാ ഒരു കൌതുകത്തിന് ചുവന്ന തെരുവിനെ അടുത്തറിയാന്‍ എത്തിയ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇവിടെക്കു വരേണ്ടിയിരുന്നില്ല എന്നു തോന്നുന്നു....
ഞാന്‍ ഗദ്ഗദം അടക്കാന്‍ കഴിയാതെ പറഞ്ഞു....നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല.... എന്റെ സമയം അവസാനിച്ചു ഞാന്‍ പോകുന്നു... അല്ലെങ്കില്‍ അവരെന്നെ......ശ്യാമ പതിയെ നടന്നു തുടങ്ങിയിരുന്നു...ശ്യാമാ... വിലാസം തന്നാല്‍ ഞങ്ങള്‍ അച്ചനെയും അമ്മയെയും വിവരമറിയിക്കാം....ഒ
രു നിമിഷം തിരിഞ്ഞു നിന്ന് ചെറു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.....
എനിക്ക് വിലാസം അറിയില്ല സാര്‍ ...
അറിഞ്ഞ് അവര്‍ വന്നാല്‍ തന്നെ എന്തു ചെയ്യാന്‍ കഴിയും സാര്‍....??
ഇനി ആരു വിചാരിച്ചാലും എനിക്കിവിടെ നിന്നു മോചനമില്ല....
അല്ലെങ്കില്‍ തന്നെ ഈ മലീമസമായ ശരീരവും പേറി ഞാന്‍ ഇനി എന്തിനു അവരുടെ അടുത്തേക്ക് പോകണം....??
പിന്നെ തിരിഞ്ഞു നോക്കതെ നടന്നു മറഞ്ഞു.
ശ്യാമ അങ്ങകലെ മറയുന്നിടം വരെ ഞങ്ങള്‍ നോക്കി നിന്നു......രൂക്ഷഗന്ധവും, കടക്കണ്ണേറും, അനേകായിരം ശ്യാമമാരുടെ “ആവോനാ“ വിളികളും, കഠാരയുടെ തിളക്കവും കടന്ന് പുറത്തേക്ക്, മറ്റൊരു വിശാലമായ ചുവന്ന തെരുവിലേക്ക് പ്രവേശിക്കുകയായിരുന്നു ഞങ്ങള്‍, ആ മതില്‍ കെട്ടിനു വെളിയിലുള്ള യദാര്‍ത്ഥ ചുവന്ന തെരുവിലേക്ക്.....
Subscribe to:
Posts (Atom)